ലോകം ഡൽഹിയിൽബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം.ഭാരതത്തെ കേൾക്കാൻ ലോകം സാകൂതം കാതോർത്തിരിക്കുന്നു

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ അസ്വാരസ്യം നിലനില്‍ക്കെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.റഷ്യ-യുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, യുഎസ് ഉയര്‍ത്തുന്ന തീരുവ വെല്ലുവിളി എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഉച്ചകോടി. ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ എത്തിയേക്കില്ല. വ്യാപാരം, ഊര്‍ജസുരക്ഷ, സാമ്പത്തിക വിഷയങ്ങള്‍ അടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.ഉച്ചകോടയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യയിലെത്തി. പുടിനെ കൂടാതെ റഷ്യയുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, യുഎസ് ഉയര്‍ത്തുന്ന തീരുവ വെല്ലുവിളി എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഉച്ചകോടി. ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ എത്തിയേക്കില്ല. വ്യാപാരം, ഊര്‍ജസുരക്ഷ, സാമ്പത്തിക വിഷയങ്ങള്‍ അടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ആത്മാര്‍ഥ പരിശ്രമങ്ങളുണ്ടാകണമെന്ന് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചകളിലൂടെയും ആശയവിനിമയങ്ങളിലൂടെയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചു. ഉൗര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്ധന, വാതക കപ്പലുകള്‍ക്ക് സുഗമസഞ്ചാരത്തിന് വഴിയൊരുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ദേശീയ കറന്‍സികള്‍ ഉപയോഗിക്കണമെന്ന് മസൂദ് പെസെഷ്‌കിയാന്‍ വെള്ളിയാഴ്ച ബ്രിക്സ് ബിസിനസ് ഫോറത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ കടന്നാക്രമണങ്ങളെയും ഉപരോധങ്ങളെയും ഇറാന്‍ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു.സൈബര്‍ ആക്രണമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും താല്‍ക്കാലിക ജീവനക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കി. വിവിഐപി സഞ്ചാരം തടസ്സപ്പെടുത്താനും മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും ഷി ജിന്‍ പിങ്ങിനും റഷ്യ, ചൈന സുരക്ഷാഏജന്‍സികള്‍ പ്രത്യേക സുരക്ഷാകവചങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ‘ഭാരത് ഇന്നോവേറ്റ്സ്’ പ്രദര്‍ശനവും അരങ്ങേറും. വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ 37 ഇന്ത്യന്‍ ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും അണിനിരക്കും

Leave a Reply

Your email address will not be published. Required fields are marked *