ഒത്തുകളി വിവാദം: പാകിസ്ഥാൻ ക്രിക്കറ്റ് ടീം കരി നിഴലിൽ

ലാഹോർ : പാകിസ്ഥാൻ ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്വാനും ഇമാമുല്‍ ഹഖും പാകിസ്ഥാൻ നാഷണല്‍ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എൻ.സി.സി.ഐ.എ) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പാക് ടീമിന്റെ ഡ്രസിംഗ് റൂമില്‍ നിന്ന് ഇരുവരും വിവരങ്ങള്‍ ചോർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് ഇവർ എൻ.സി.സി.ഐ.എയ്ക്ക് മുന്നില്‍ ഹാജരായത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ നേരത്തെ തന്നെ പാക് ക്രിക്കറ്റ് ബോർഡ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിരുന്നു.പാക് മാദ്ധ്യമത്തിന്റെ റിപ്പോർട്ടുകള്‍ പ്രകാരം എൻ.സി.സി.ഐ.എ ഇരു കളിക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളും സംശയാസ്പദമായ ഇചപാടുകളും പരിശോധിച്ചു വരികയാണ്. രണ്ട് കളിക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പും ശേഷവുമുള്ള അവരുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ടതിന് ശേഷം ടീമില്‍ നിന്ന് ഒവിവാക്കിയ ഏഴ് കളിക്കാരില്‍ റിസ്വാനും ഇമാമുല്‍ ഹഖും ഉള്‍പ്പെട്ടിരുന്നു. ആ ഏഴു കളിക്കാരെയും നാട്ടിലേക്ക് അയക്കുകയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുതിയ ഏഴ് കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം പി.സി.ബി തന്നെ ആഭ്യന്തര അന്വേഷണവും തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *