ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ 1,500 കോടിയിലധികം രൂപ സംഭാവന ലഭിച്ചെന്ന് കണക്ക്.ഇത് ബിജെപി ഒഴികെയുള്ള, കോൺഗ്രസടക്കം എല്ലാ ദേശീയ പാർട്ടികൾക്കും ലഭിച്ച മൊത്തം സംഭാവനകളേക്കാൾ കൂടുതലാണ്. സത്യവാദി രക്ഷക് പാർട്ടി, ആം ജന്മത്ത് പാർട്ടി, ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്ര അവിവ്യക്തി പാർട്ടി, ഭാരതീയ നാഷണൽ ജനതാദൾ, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി എന്നീ ആറ് പാർട്ടികൾക്കാണ് പണം കിട്ടിയത്. ഇവയിൽ അഞ്ച് പാർട്ടികളുടെ ആസ്ഥാനം അഹമ്മദാബാദിലും ഒന്ന് ആനന്ദിലുമാണ്. ബിബിസി ഹിന്ദിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ് പാർട്ടികളും ചേർന്ന് 15 സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ 1,500 കോടിയിലധികം രൂപ സംഭാവന ലഭിച്ചെന്ന് കണക്ക്
