പൊലീസിന്റെ ക്രൂരമർദനമെന്ന പരാതിയുമായി യുവാക്കൾ പരാതി നൽകി. പന്തളം മാങ്ങാരം സ്വദേശി ഷിഫാസിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയുമാണ് പന്തളം സ്റ്റേഷനിലെ അഡീഷണൽ എസ്ഐമാരായ രാജേഷ്, സഞ്ചയൻ എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും ചേർന്ന് മർദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. പോലീസ് മർദനത്തിനെതിരേ ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം പോലും നടത്തിയില്ലെന്നാണ് ആക്ഷേപം
പന്തളം പോലീസ് ക്രൂരമായി മർദ്ദിച്ചതായി യുവാക്കൾ
