ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ബുദ്​ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു. വനമേഖലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.പുൽവാമ ജില്ലയിലെ പഖേർപോരയിൽ നിന്ന് ബുദ്ഗാമിലെ യൂസ്മാർഗിലേക്ക് ഭീകരസംഘം നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുദ്ഗാമിലെ അഷ്ദർ ഗാലിയിൽ സംയുക്ത സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ ഭീകരൻ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് എക്‌സിൽ കുറിച്ചു. കൊല്ലപ്പെട്ടയാളുടെ മറ്റുവിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല.ഒരു എകെ റൈഫിൽ കണ്ടെടുക്കുകയും ചെയ്തു. പ്രദേശത്ത് ഒളിവിൽ കഴിയുന്ന മറ്റൊരു ഭീകരനായി സൈന്യം തിരച്ചിൽ തുടരുകയാണ്. പ്രദേശം സെെന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *