നോർത്ത് പറവൂർ: എസ്.സി – എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി ( APPS) യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ന് പറവൂർ ടൗൺ ഹാളിൽ വച്ച് അവകാശ സംരക്ഷണ സംഗമം നടത്തുമെന്ന് പറവൂരിൽ വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും മന്ത്രിമാരായ എ.പി അനിൽ കുമാർ, കെ. എ തുളസി എന്നിവർ പങ്കെടുക്കും. കേരളത്തിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ അവകാശ പോരാട്ടങ്ങളിൽ കേന്ദ്ര സംഘടന എന്ന നിലയിൽ കേരള സമൂഹത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും,കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടും പട്ടികജാതി പട്ടിക വർഗ്ഗ വിഭാകങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ ഐക്യത്തോടെയുള്ള ഇടപെടൽ കൊണ്ടും ഈ വിഭാഗം ജനതയുടെ ഒരു നേതൃനിര തന്നെ വളർത്തി വളരുന്നതിനും അവകാശ പോരാട്ടങ്ങളിലൂടെ പലതും നേടിയിടുക്കുന്നതിനും സമുദായവൽക്കരണത്തിന് അടിത്തറ പാകുന്നതിനും കഴിഞ്ഞതിനായി അറിയിച്ചു. ഭരണഘടനപരമായ അവകാശങ്ങൾ നേടിയിടു ക്കുന്നതിനുള്ള പോരാട്ടങ്ങളുടെ നാന്ദികുറിക്കലാണ് പറവൂരിൽ നടക്കുന്ന അവകാശ സംരക്ഷണ സംഗമമെന്ന് അവർ മാധ്യമങ്ങളെ അറിയിച്ചു. എ.പി.പി.എസ് ജനറൽ സെക്രട്ടറി എ. ശശിധരൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ. എ തങ്കപ്പൻ, സ്വജന സമുദായസഭ രക്ഷാധികരി വെണ്ണിക്കുളം മാധവൻ, എ പി.പി എസ് സംസ്ഥാന ട്രഷറർ ഒ.സി സുശീലൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
എസ്.സി- എസ്. ടിഅവകാശ സംരക്ഷണ സംഗമം പറവൂരിൽ.
