കൊച്ചി: ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിപുലമായ പ്രസവപൂർവ്വ രോഗനിർണയം, ഗർഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രം.സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്ക് സൗജന്യ ഫീറ്റൽ സ്കാനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ‘ജനനീയം – സൗജന്യ ഫീറ്റൽ സ്കാൻ’ പദ്ധതിയുടെ ഡിജിറ്റൽ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു;സൗജന്യ ഫീറ്റൽ സ്കാനിനായി ‘ജനനീയം’ പദ്ധതിയും പ്രഖ്യാപിച്ചു
