വി. ഗംഗാധരൻ നാടാരുടെ രണ്ടാം അനുസ്മരണ യോഗം

രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും,
എൽഡിഎഫിന്റെ ദീർഘകാല ജില്ലാ കൺവീനർ,സിവി മെമ്മോറിയൽ ലൈബ്രറിയുടെ ദീർഘകാല പ്രസിഡന്റ്, പ്രഥമ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ്‌, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി,ലോക് ദൾ സംസ്ഥാന വൈസ് പ്രസിഡന്റ്, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, കൈത്തറി വികസന കോർപ്പറേഷൻ സംസ്ഥാന ഡയറക്ടർ,കേരള ഗ്രന്ഥശാല ജില്ലാ കൗൺസിൽ അംഗം, മെഡിക്കൽ കോളേജ് വികസന സമിതി അംഗം,മുട്ടക്കാടു സ്കൂൾ ഹെഡ്മാസ്റ്റർ,
എൽഡിഎഫിന്റെ ഭാഗമായി നിരവധി ഐതിഹാസിക പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിയുള്ള വി. ഗംഗാധരൻ നാടാരുടെ രണ്ടാം അനുസ്മരണ യോഗം സി വി .സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ മുൻ മന്ത്രിയും മുൻ എംപിയുമായ ഡോക്ടർ.എ. നീലലോഹിത ദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ, പണിയടിമ., മുക്കോല ഉണ്ണി. S.k.വിജയകുമാർ, എസ്. ചെല്ലപ്പൻ ആചാരി ,കരിച്ചൽ ഗോപാലകൃഷ്ണൻ,വിഴിഞ്ഞം സഫ്രൂല്ലാഖാൻ, ടി. ഡി. പ്രദീപ് ചന്ദ്, വിഴിഞ്ഞം ജയകുമാർ, റീചെസ് ഫെർണഡസ്, തെണ്ണൂർ കൊണം ബാബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *