തസ്തിക നിലനിർത്താൻ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടി എയ്ഡഡ് സ്കൂളുകൾ

തസ്തിക നിലനിർത്താൻ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടി എയ്ഡഡ് സ്കൂളുകൾ. കണ്ണൂർ ജില്ലയിലെ 16 സ്കൂളുകളിൽ തട്ടിപ്പ് നടന്നതായാണ് വിജിലൻസിൻറെ കണ്ടെത്തൽ.ഇതോടെ സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാരിൻറെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചർമാരും പ്രധാനാധ്യാപകരും കേസിൽ പ്രതികളാകും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ ഉൾപ്പെടും. അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന കുട്ടികളുടെ പേര് പോലും സ്കൂൾ രജിസ്റ്ററിൽ തിരുകി കയറ്റി യൂണിഫോമിൻറേയും പാഠപുസ്തകങ്ങളുടേയും കാര്യത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും വിജിലൻസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *