കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.സെലക്ഷൻ പ്രക്രിയ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, നടപടികൾ പൂർത്തിയായ ശേഷം മാത്രമേ പരീക്ഷാ രേഖകൾ പുറത്തുവിടാൻ കഴിയൂവെന്നും പിഎസ്സി കോടതിയെ അറിയിച്ചു. പരീക്ഷാ രേഖകൾ ഇപ്പോൾ പുറത്തുവിടുന്നത് പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്സി വാദിച്ചു. അഭിമുഖ നടപടികളും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും പിഎസ്സി കോടതിയെ അറിയിച്ചു.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
