തിരുവനന്തപുരത്തെ മോമോ പ്രേമികൾക്ക് രുചിയുടെ പ്രിയ ഇടം — മാജിക് മോമോസ്. കഴിഞ്ഞ 2 വർഷമായി പ്രവർത്തിച്ചു വരുന്നു.ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് നേപ്പാൾ വഴി ഇന്ത്യയിലെത്തിയ മോമോ ഇന്ന് മലയാളികളുടെയും പ്രിയപ്പെട്ട ഭക്ഷണവിഭവമായി മാറിയിരിക്കുകയാണ്. ആവിയിൽ പുഴുങ്ങിയെടുക്കുന്ന പരമ്പരാഗത മോമോയ്ക്ക് പുറമെ വ്യത്യസ്ത രുചികളിൽ മോമോ ആസ്വദിക്കാനാകുന്ന ഇടമാണ് കഴക്കൂട്ടം തമ്പുരാൻമുക്കിലെ മാജിക് മോമോസ്.കുന്നിൽ ഹൈപ്പർമാർക്കറ്റിന് എതിർവശത്തുള്ള ചെറിയ വഴിയോര ഭക്ഷണശാലയായ മാജിക് മോമോസിൽ മിതമായ നിരക്കിൽ വിവിധ തരത്തിലുള്ള മോമോ വിഭവങ്ങൾ ലഭ്യമാണ്. ഉയർന്ന നിലവാരമുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫില്ലിംഗും ഫ്രോസൺ മോമോസിന് പകരം ദിവസവും പുതുതായി തയ്യാറാക്കുന്ന ഫ്രഷ് മോമോസുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.സ്റ്റീംഡ്, ഫ്രൈഡ്, ഷെസ്വാൻ, പെരി പെരി, തായ് സ്വീറ്റ് ചില്ലി, കുർകുരെ, ചീസ് തുടങ്ങി നിരവധി മോമോ വെറൈറ്റികൾ ഇവിടെ ലഭ്യമാണ്. വെജ്, പനീർ, ചിക്കൻ എന്നീ ഫില്ലിംഗുകളിൽ ഇവ തിരഞ്ഞെടുക്കാനും കഴിയും.മോമോസിന് പുറമെ ചിക്കൻ ലോലിപോപ്പ്, വെജ് നൂഡിൽസ്, എഗ്ഗ് നൂഡിൽസ്, ചിക്കൻ നൂഡിൽസ് തുടങ്ങിയ വിഭവങ്ങളും മാജിക് മോമോസിൽ ലഭ്യമാണ്.ഗൂഗിളിൽ 1300-ലധികം ഉപയോക്താക്കളിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള മാജിക് മോമോസ്, കഴക്കൂട്ടത്തെ മോമോ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ മാജിക് മോമോസ് പ്രവർത്തിക്കുന്നു. 80 രൂപ മുതൽ 170 രൂപ വരെ ആണ് ഇവരുടെ ബഡ്ജറ്റ് friendly മെനു.മാജിക് മോമോസിലെ വിഭവങ്ങൾ Swiggy, Zomato എന്നിവയിലൂടെയും ഓൺലൈനായി ഓർഡർ ചെയ്യാം.Contact no : 97782 77878
Related Posts
ഡൽഹിയിൽ കോർപ്പറേഷനധികൃതർ പരിശോധന കൂടുതൽ കർശനമാക്കി
ഡൽഹി വിദ്യാർത്ഥികൾ തിങ്ങി പാർക്കുന്ന സത്യനികേതൻ അടക്കം അപകടാവസ്ഥയിലുള്ള ഡൽഹിയിലെ കെട്ടിടങ്ങൾക്കെതിരെ മുനിസിപ്പൽ കോർപ്പറേഷൻ നടപടികളിലേയ്ക്ക്. ഇവിടെ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തിയ 51 ജീർണ്ണിച്ച…
ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ;തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയൻ ആർ സുഗതൻ അക്കമുള്ള കൗൺസിലർമാർക്ക് എതിരെയാണ്…
അലഞ്ഞുതിരിയുന്ന നാൽകാലികളെ പിടി കൂടും
പീരുമേട്:പീരുമേട് പഞ്ചായത്തിൻ്റെ പരിധിയിൽ അലഞ്ഞുതിരിയുന്ന നാൽകാലികളെ പിടി കൂടും.ഇതിന് മുന്നോടിയായി പരസ്യം ചെയ്യും.കന്നുകാലികളെ പിടി കൂടി പൗണ്ടിലടക്കും. ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കി വിട്ടു നൽകും. ഉടമസ്ഥർ…
