മുംബൈ: ട്രെയിൻ യാത്രക്കിലടെ പർദ ധരിച്ച മുസ്‌ലിം യുവതിയുടെ ചിത്രമെടുത്ത് കൃത്രിമബുദ്ധി (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ചിത്രമാക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രക്കാർ കൈയോടെ പിടികൂടി. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പുറംലോകമറിയുന്നത്. മിറാജിൽനിന്ന് പൂണെയിലേക്ക് പോവുകയായിരുന്ന പൂണെ-കോലാപൂർ സ്പെഷ്യൽ എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം ഉണ്ടായത്. എതിർവശത്തിരുന്ന മുസ്‌ലിം യുവതിയുടെ ചിത്രം തനിക്കെതിരെയിരുന്ന യുവാവ് രഹസ്യമായി മൊബൈൽ ഫോണിൽ പകരുകയായിരുന്നു.
ട്രെയിനിൽ യുവതിയുടെ ചിത്രം രഹസ്യമായി പകർത്തി എ.ഐ ഉപയോഗിച്ച് അശ്ലീല ചിത്രമാക്കാൻ ശ്രമം
