മുണ്ടക്കയം :കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സെൻ്റ് ജോസഫ് സെൻട്രൽ സ്കൂളിൽ ഗോൾ ചലഞ്ച് നടത്തി . കുടുംബമാണ് ലഹരി ജീവിതവും ലക്ഷ്യങ്ങളുമാണ് ലഹരി എന്ന സന്ദേശമുയർത്തി നടത്തിയ പ്രോഗ്രാം കെ ജെ യു ജില്ലാ സെക്രട്ടറി വിപിൻ അറയ്ക്കലിൻ്റെ അധ്യക്ഷതയിൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് സുസമ്മ മാത്യു ഉത്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിജു കെ എം ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ മനേജർ ഫാ മാത്യൂ മണ്ണൂർ വടക്കേതിൽ , ഫാ തോമസ് നാലുനടയിൽ , സാജിദ് എബിസി , എന്നിവർ പ്രസംഗിച്ചു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോൾ ചലഞ്ച് നടത്തി
