എസ്.എൻ.ഡി.പി യോഗം നോർത്ത് പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖാ ഭാരവാഹികളുടെ സംയുക്തയോഗവും സ്വയംതൊഴിൽ പരിശീലന സെമിനാറും 2026 ജൂൺ 21- തീയതി (ഞായറാഴ്ച) രാവിലെ 10.00 മണിക്ക് മനയ്ക്കപ്പടി ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സംയുക്ത യോഗത്തിൽ ശ്രീനാരായണ ജയന്തി ഘോഷയാത്രയുടെ സുവർണ്ണ ജൂബിലി ആഘോഷം അതിവിപുലമായി കൊണ്ടാടുന്നതിനെ കുറിച്ചും ശ്രീനാരായണ ദർശനോത്സവം 2026 ആഘോഷിച്ചതിന്റെ ഭാഗമായി നറുക്കെടുത്ത വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു . യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം എസ്എൻഡിപി യോഗം കൗൺസിലർ ശ്രീമതി ഷീബടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ പി എസ് ജയരാജ് ദർശനോത്സവം 2026 ഏറ്റവും കൂടുതൽ സംഭാവന നൽകിയ ശാഖകൾക്കുള്ള സമ്മാനവിതരണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ എം പി ബിനു ദർശനോത്സവം കൂപ്പൺ വിജയ്ക്കുള്ള സമ്മാനവിതരണം നടത്തി. ഈ വർഷം നടക്കുന്ന സുവർണ്ണ ജൂബിലി ചതയ ഘോഷയാത്രയുടെ ആലോചന യോഗവും വിതരണവും നടത്തി. എസ്എൻഡിപി യോഗം ഇൻസ്പെക്ടർ ഓഫീസർ ഡി ബാബു കൃതജ്ഞത അർപ്പിച്ചതോടെ സംയുക്തയോഗം അവസാനിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക്
സ്വയംതൊഴിൽ രംഗത്ത് താല്പര്യമുള്ളവർക്ക് വേണ്ടി ജില്ലാ വ്യവസായ ഓഫീസർ ശ്രീമതി അനുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംരംഭകത്വ സെമിനാർ നടന്നു. വളരെ പ്രയോജനപ്രദമായ സെമിനാറിൽ നിരവധി ശാഖങ്ങൾ പങ്കെടുത്തു. സംരംഭം തുടങ്ങാൻ താല്പര്യം ഉള്ള ശാഖാ അംഗങ്ങൾക്ക് ഉപദേശങ്ങളും കൗൺസിലിംഗും നൽകി സെമിനാർ അവസാനിച്ചു.
എസ്.എൻ.ഡി.പി യോഗം നോർത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ സംയുക്ത യോഗവും സ്വയം തൊഴിൽ പരിശീലന സെമിനാറും സംഘടിപ്പിച്ചു
