തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വായനാദിനാഘോഷം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ദേശീയ മലയാള വേദി ചെയർമാൻ നൗഷാദ് തോട്ടിൻകര ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, ദേശീയ മലയാള വേദി വർക്കിംഗ് പ്രസിഡന്റ് എം. എച്ച്. സുലൈമാൻ കൃതജ്ഞതയും പറഞ്ഞു. ചലച്ചിത്ര നടൻ സത്യൻ, ഗാനരചയിതാവ് പൂവച്ചൽ ഖാദർ എന്നിവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് അവരുടെ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി മുപ്പതോളം ഗായകർ പങ്കെടുത്ത സ്മൃതിഗാനസന്ധ്യ പിന്നണിഗായകൻ അലോഷ്യസ് പെരേര ഉദ്ഘാടനം ചെയ്തു. കാഥികനും, ചലച്ചിത്ര നടനുമായ വഞ്ചിയൂർ പ്രവീൺ കുമാർ, ഫിലിം പി. ആർ. ഓ. അജയ് തുണ്ടത്തിൽ, എഴുത്തുകാരി ഷംസ് ആബ്ദീൻ, മാധ്യമപ്രവർത്തകൻ ദൗലത്ത് ഷാ, ട്രഷറർ എം. എസ്. ഗാലിഫ്, വനിതാ വിഭാഗം പ്രസിഡന്റ് ശോഭാ കുമാർ, കൺവീനർ യാസ്മിൻ, ജനറൽ സെക്രട്ടറി ഷൈൻ, ബാല വിഭാഗം പ്രസിഡന്റ് ഷീജ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. 60 തവണ രക്തദാനം നൽകിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർ, സപ്തതി ആഘോഷിക്കുന്ന മുതിർന്ന ഗായകൻ ചന്ദ്രശേഖർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
ദേശീയ മലയാളവേദി വായനാദിനാഘോഷം നടത്തി
