ദോഹ: ഇൻകാസ് ഖത്തർ സ്ഥാപക നേതാവും, ഐ.സി.സി പ്രസിഡൻ്റുമായിരുന്ന കെ.സി വർഗ്ഗീസിൻ്റെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ഐ.സി.സി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻകാസ് ഖത്തറിന്റെ സ്ഥാപന ഘട്ടത്തിൽ കെ. സി. വർഗ്ഗീസിനൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളായ ജോപ്പച്ചൻ തെക്കെകുറ്റ്, കെ.കെ.ഉസ്മാൻ എന്നിവരെ ആദരിച്ചു.ഇൻകാസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജറ്റ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതവും, ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു. ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ മുഖ്യപ്രഭാഷണം നടത്തി.കെ.സി.വർഗ്ഗീസിൻ്റെ അടുത്ത സഹപ്രവർത്തകനായിരുന്ന സോനു അഗസ്റ്റിൻ, ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, അജയ് ജേക്കബ്ബ്, ബിജോയ് ചാക്കോ, കൂടാതെ മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും കെ.സി.വർഗ്ഗീസിന്റെ സംഘടനാ പ്രവർത്തനങ്ങളും, സാമൂഹിക രംഗത്തെ സംഭാവനകളും അനുസ്മരിച്ച് സംസാരിച്ചു.പ്രമുഖ നേതാക്കളും, നിരവധി ഇൻകാസ് പ്രവർത്തകരും പങ്കെടുത്ത ചടങ്ങ്, കെ.സി.വർഗ്ഗീസിന്റെ സമർപ്പിത ജീവിതവും, ഇൻകാസ് ഖത്തറിന്റെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളും ഓർമ്മിപ്പിക്കുന്നതോടൊപ്പം, സ്ഥാപക നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്ന സ്മരണീയ വേദിയായും മാറി.
Related Posts
ഇൻക്ലൂസിസ് ഐ.ടി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മക്കളെപ്പറ്റിയുള്ള ആശങ്കകൾ മാതാപിതാക്കളുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന കാലത്ത് പ്രതീക്ഷ പകരുന്ന സംരംഭമാണ് ന്യുറോ ഡൈവർജന്റ് ആയ വ്യക്തികൾക്കു വേണ്ടിയുള്ള ഇൻക്ലൂസിസ്…
തൃശ്ശൂർ ജില്ലാ സൗഹൃദവേദി വിനോദയാത്ര 2026 സംഘടിപ്പിച്ചു
ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഈ വർഷത്തെ വിനോദയാത്ര ഫെബ്രുവരി 6-ന് വെള്ളിയാഴ്ച ഷഹാനിയയിലെ അൽ ദോസരി പാർക്കിൽ സംഘടിപ്പിച്ചു.രാവിലെ ടാക്ക് ഖത്തറിന് മുന്നിൽ…
സ്നേഹ സംഗമം നടത്തി
കോവളം :സ്നേഹ സംഗമം നടത്തി.പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ റംസാൻ മുന്നോടിയായി സ്നേഹ സംഗമം നടത്തി. ചീഫ് ഇമാം ഷാ, ഷഹനാസ് നദവി, പാച്ചല്ലൂർ പാറവിള…
