സ്വകാര്യ ബസ്സ് മേഖലയെ സർക്കാർ സംരക്ഷിക്കണം -ജനാധിപത്യ തൊഴിലാളി സംരക്ഷണ സമിതി

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവു് മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ്സ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നും മോട്ടോർ വാഹനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ പട്ടിണിക്കിടരുതന്നും ജനാധിപത്യതൊഴിലാളി സംരക്ഷണ സമിതി (ജെ.ടി.എസ്.എസ്) സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡീസൽ സബ്സിഡി അനുവദിക്കുക, റോഡ് നികുതി ഒഴിവാക്കുക, ക്ഷേമനിധി ബോർഡിലെ തൊഴിലാളിവിരുദ്ധ നീയമങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (കെ.ടി.യു.സി – ജെ) സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് ഉത്ഘാടനം ചെയ്തു.ജെ.ടി.എസ്.എസ്.
സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ചക്കാലയിൽ നാസർ, കല്ലട സുനിൽ കുമാർ, പ്രമോദ് വള്ളികുന്നം, അനിൽ ദേവരാജൻ ,സണ്ണി ഹരിപ്പാട്, മുഹമ്മദ് ഷെരിഫ് നാവായിക്കുളം, ചെറുകോൽ ബാബുരാജ്, എസ്.എസ്.ദേവരാജൻ ,ലത്തീഫ് പനവേലി, പുനലൂർ രാജൻ പിള്ള എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *