കോവളം ടൂറിസം മേഖലയുടെ ശോചനീയ അവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കോവളം നിയോജക മണ്ഡലo പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം സീസൺ ആരംഭിക്കാറായിട്ടും, പൊട്ടി പൊളിഞ്ഞ റോഡുകളുടേയും, നടപ്പാതകളുടേയും, വഴിവിളക്കുകളുടേയും അറ്റകുറ്റ പണികൾ ആരംഭിച്ചിട്ടില്ല. തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സ്ഥിതിയാണ് നിലവിലുള്ളത്. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷനായി. സീനിയർ നേതാവ് തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരുംകുളം വിജയകുമാർ , തെന്നൂർ കോണം രാജേ ന്ദ്രൻ . മരപ്പാലം സുധീഷ് , ബാലരാമപുരം സുബ്ബയ്യൻ . ഓ. ഷാജ ഷാൻ, റ്റി.എ. ചന്ദ്രമോഹൻ ,കെ . വി.വിജയകുമാർ .സി.കെ രാജീവ് . എം.രാജഗോപാൽ, കെ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
Related Posts
കല്ലിയൂർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ
കല്ലിയൂർപഞ്ചായത്തിലെ ഹെഡ് ക്ലർക്ക്മുതൽ പ്യൂൺ വരെ ഒക്ടോബർ23-ന് വീടിന്റെ സ്കെച്ച് പ്ലാൻ പകർപ്പിനു അപേക്ഷ നൽകി. 12 ദിവസമായിട്ടും തരാത്ത അവസ്ഥയാണ്. ഒരോദിവസം ചെല്ലുമ്പോഴും പറയുന്നത് സെക്ഷൻ…
അതിശയം… മോതിരം ഘടിപ്പിച്ച അഞ്ചാം നൂറ്റാണ്ടിലെ വാൾ
! ഗവേഷകരെ അതിശയിപ്പിച്ചു, മനോഹരമായി അലങ്കരിച്ച ആ വാൾ! തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ; മധ്യകാലത്തിന്റെ പ്രാരംഭഘട്ടത്തിലെ, ശ്മശാനങ്ങളിലൊന്നിൽനിന്നാണ് ആ വാൾ കണ്ടെത്തിയത്. അഞ്ചാം നൂറ്റാണ്ടിലെയോ, ആറാം നൂറ്റാണ്ടിലെയോ ആണ്…
ചെന്നൈയിൽ പെരുമഴ, മേഘവിസ്ഫോടനം
. കുറച്ചു ദിവസങ്ങളായി ചൂടിൽ വലയുന്ന ചെന്നൈക്ക് ശനിയാഴ്ച രാത്രി ലഭിച്ചത് അപ്രതീക്ഷിത മഴയാണ്. രാത്രി 11:00 ആണ് ചെന്നൈയുടെ വിവിധ ഇടങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ…
