ഖത്തറിലെ ഒരു കാസര്‍കോടൻ കൂട്ടായ്മയായ ക്യൂട്ടിക്ക് ഇരുപതാം വാര്‍ഷികം ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഒരു കാസര്‍കോടൻ കൂട്ടായ്മയായ ‘ക്യൂട്ടിക്ക്’ ഇരുപതാം ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. പരിപാടികൾ സൈത്തൂൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മാനേജിംഗ് ഡയരക്ടര്‍ ലുക്ക്മാനുല്‍ ഹക്കിം അദ്ധ്യക്ഷതവഹിച്ചു. സഫാരി ഗ്രൂപ്പ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ സൈനുൽ അബിദ്ദീൻ ഇരുപതാം വാർഷികഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്നതിലും ബിസിനസ്സ് പോലെയുള്ള മേഘലകളിൽ ഏറ്റവും അനുയോജമായ സാഹചര്യങ്ങൾ സൃഷ്ഠിക്കുന്നതിൽ ക്യൂട്ടിക്കിൻ്റെ പ്രവർത്തനം മാതൃകപരമാണെന്നും, കാലഘട്ടങ്ങൾക്ക് അനുസൃതമായി പുതിയ തലമുറയെ വാർത്തെ ടുക്കുന്നതിന് വേണ്ടി AI പോലുള്ള സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നും ഇനി വരാൻ പോകുന്ന 25 വർഷം AI യുടെതായിരിക്കുമെന്നും ഉണർത്തി, ഉന്നതവിജയം നേടിയ കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതിൽ ക്യൂട്ടിക്ക് മുന്നോട്ട് വരുന്നത് കുട്ടികളുടെ തുടർ പഠന ത്തിനുള്ള പ്രോൽസഹനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ആദം കുഞ്ഞി സ്വാഗതവും, അക്കൗണ്ടൻറ് ഹാരിസ് പി.എസ്. വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ട് ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ് അവതരിപ്പിച്ചു. എക്‌സിക്യൂട്ടിവ് അംഗം ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു. 2025-2026 അദ്ധ്യയന വര്‍ഷങ്ങളില്‍ അക്കാദമി തലത്തിലും, പത്ത് പന്ത്രണ്ട് എന്നി ക്ലാസ്സുകളിലും ഉന്നത വിജയം നേടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തില്‍ വെച്ച് മെമന്റോ നല്‍കി അനുമോദിച്ചു. എക്‌സിക്യൂട്ടിവ് സെക്രട്ടറി അബ്ദുല്ല ത്രീസ്റ്റാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഖാദര്‍ ഉദുമ, ഷഹിന്‍ എം.പി, ഇഖ്ബാൽ ആനബാഗിൽ, അലി ചേരൂർ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *