കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും സുരക്ഷാ പദ്ധതി ഫണ്ട് വിതരണവും അവാര്‍ഡ് ദാനവും നടത്തി

വൈക്കം : കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനവും, വൈക്കം എം. എല്‍. എ കെ. ബിനിമോന് സ്വികരണവും അസോസിയേഷന്റെ സുരക്ഷാ പദ്ധതി ഫണ്ട് കൈമാറ്റവും, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും, പ്രതിഭകള്‍ക്ക് അവാര്‍ഡ് ദാനവും, മുതിര്‍ന്ന നേതാക്കളെ ആദരിക്കലും വൈക്കത്ത് വ്യാപാര ഭവനില്‍ നടത്തി. സമ്മേളനവും സുരക്ഷാ ഫണ്ട് വിരണവും കെ. ബിനിമോന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം സംസ്ഥാന പ്രസിഡിന്റ് ജി. ജയപാലും, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എം. ആര്‍. റസാക്കും നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ നടത്തി. ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ്, സി. കെ. അനില്‍, മുഹമ്മദ് ഷെരീഫ്, ആര്‍. സി. നായര്‍, ടി. സി. അന്‍സാരി, ബോബി തോമസ്, ബിജോയ് വി. ജോര്‍ജ്ജ്, വി. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രവിവരണം : കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും സുരക്ഷാ പദ്ധതി ഫണ്ട് വിതരണവും അവാര്‍ഡ് വിതരണവും കെ. ബിനിമോന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്യന്നു.

Leave a Reply

Your email address will not be published. Required fields are marked *