പൂവച്ചൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ നിർവഹിച്ചു.ഒരു അമ്മ മനസോടെയാണ് ജനപ്രതിനിധികൾ ഇവിടേക്ക് വരുന്നതെന്ന് അമല ടീച്ചർ പറഞ്ഞു.വൈസ് പ്രസിഡൻ്റ് ഷൈനി അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ പ്രസിഡന്റ്
സുഗതകുമാരിയുടെ കവിതയും ചൊല്ലി.പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് വിവിധ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും സാമൂഹിക വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ബഡ്സ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം..ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
സൗമ്യ സ്വാഗതംപറഞ്ഞ ചടങ്ങിൽ
ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം ഗോപു നെയ്യാർ,
മായാദേവി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം
ഷീജ,മറ്റ് ജനപ്രതിനിധികൾ
തുടങ്ങിയവർ സംസാരിച്ചു.
പൂവച്ചൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം നടത്തി
