പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ സർക്കാർ നയം രൂപീകരിക്കണം:ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള

തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് അസംഘടിതരായിട്ടുള്ള പത്ര-ദൃശ്യ-ഓൺ ലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ലേഖകരുടെ ക്ഷേമത്തിനായി സർക്കാർ നയരൂപീകരണം നടത്തണമെന്ന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ സംസ്ഥാന ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം പേട്ട യംഗ്സ്റ്റേഴ്സ് ക്ലബ് ഹാളിൽ നടന്ന യോഗം എഫ്.ഡബ്ള്യു.ജെ.കെ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിൽ പ്രവർത്തിക്കുന് ഈ വിഭാഗം തൊഴിലാളികളെ സംരക്ഷിക്കുവാൻ സർക്കാർ തലത്തിൽ യാതൊരു വിധ പദ്ധതികളുമില്ല. തൊഴിലാളികൾ അത് ഏത് വിഭാഗത്തിലായാലും അവർ സംഘടിച്ച് അവകാശങ്ങൾ ചോദിക്കാതിരിക്കുവാനയി ട്രേഡ് യൂണിയൻ രജിസ്ട്രഷൻ ഫീസ് ആയിരം രൂപയിൽ നിന്നും കഴിഞ്ഞ സർക്കാർ പതിനായിരം രൂപയായി ഉയർത്തിയത് തൊഴിലാളി ദ്രോഹ നയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംസ്ഥാന ജന.സെക്രട്ടറി പോളി വടക്കൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ ശ്രീലക്ഷ്മി ശരൺ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അനീഷ് ലാലാജി, മൊഹമൂദിയ, സംസ്ഥാന സെക്രട്ടറിമാരായ ബൈഷി, സുമേഷ് കൃഷ്ണൻ,രാജൻ വി.പൊഴിയൂർ, എ.അബൂബക്കർ എന്നിവരും പങ്കെടുത്തു. പുതുതായി രൂപീകരിച്ച മീഡിയ ക്ളബ് ചെയർമാനായി ചെമ്പകശേരി ചന്ദ്രബാബുവിനേയും മീഡിയ കൺവീനറായി ശോഭയേയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *