പറവൂർ എസ്.എൻ.ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളായി നടത്തിയ ശ്രീ നാരായണ ദർശനോത്സവം സമാപിച്ചു. സമാപന സമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു, സംസ്കൃത പണ്ഡിതനും എസ്.എൻ.വി സ്കൂൾ സ്ഥാപകനുമായ ഡോ. പി ആർ ശാസ്ത്രിയുടെ വെങ്കല പ്രതിമയുടെ അനാചാദനവും അദ്ദേഹം നിർവ്വഹിച്ചു.
യൂണിയൻ ചെയർമാൻ സി. എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി പി.രാജീവ് സംസാരിച്ചു . യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. ടൈസൺ മാസ്റ്റർ എം.എൽ.എ,വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് സനീഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു, പ്രതിപക്ഷ കൗൺസിൽ ലീഡർ സി. എ രാജീവ്, യോഗം കൗൺസിലർ ഇ.എസ് ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി ബിനു, ഡി. ബാബു, ബി.ഡി ജെ എസ് സംസ്ഥാന സെക്രട്ടറി എ.ബി ജയപ്രകാശ്, യോഗം നേതാക്കളായ ഐക്ഷ രാധാകൃഷ്ണൻ, കണ്ണൻ കൂട്ടുകാട്, ടി. എം ദിലീപ്, വി പി ഷാജി, വി.എൻ നാഗേഷ്, കെ.ബി സുഭാഷ്, എം.കെ ആഷിക് ,ബിബിൻ ശാന്തി, ബിബിൻ ബാബു, മുൻ പ്രിൻസിപ്പൽ എം.വി ഷാജി, ദർശനോത്സവം കൺവീനർ പ്രമോദ് മാല്യങ്കര എന്നിവർ സംസാരിച്ചു.
ശ്രീ നാരായണ ദർശനോത്സവം സമാപിച്ചു
