പീരുമേട് : ഉല്ലാസ യാത്ര ട്രിപ്പ് സംബന്ധിച്ചു വിവരങ്ങൾ അന്വേഷിച്ചു കെഎസ് ആർടിസി ഡിപ്പോയിൽ എത്തിയ യുവാവിനെ ഇവിടെ കിടന്ന തെരുവ് നായ്ക്കാൾ ആക്രമിച്ചു പരുക്കേൽപ്പിച്ചു. ചെങ്കര സ്വദേശി വാഴപ്പനാടി ജിയോ ജോർജിനാണ് (23) കടിയേറ്റത്. യുവാവിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിപ്പോയുടെ മുന്നിൽ കിടന്ന രണ്ടു തെരുവ് നായ്ക്കളിൽ ഒരെണ്ണം ജിയോ കാൽമുട്ടിൽ കടിച്ചു. രണ്ടാമത്തെ നായ് കൂടി യുവാവിനെ ആക്രമിക്കാൻ തുനിഞ്ഞതോടെ ഡിപ്പോയിൽ നിന്നു ജീവനക്കാർ എത്തി നായ്ക്കളെ തുരത്തുകയായിരുന്നു.
കെഎസ് ആർടിസി ഡിപ്പോയിൽ എത്തിയ യുവാവിനെ നായ കടിച്ചു
