വൈക്കം. : നടേൽ ഇടവകയിലെ സെന്റ് അൽഫോൻസാ കുടുംബ യൂണിറ്റിന്റെ നാലാമത് വാർഷികം റോജൻ പനത്തറയുടെ ഭവനത്തിൽ നടേൽ പള്ളി സഹവികാരി റവ.ഫാ. ഷിബു ചാത്തനാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബനയോടെ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പള്ളി വികാരി റവ. ഫാ.ആന്റണി പരവര ഉദ്ഘാടനം ചെയ്തു. റോമിലെ കൊളോസിയത്തിന്റെ ചരിത്രം ക്രിസ്തീയ രക്തസാക്ഷികളുടെ ചരിത്രമാണെന്നും വി. അൽഫോൻസാമ്മയുടെ ജീവിതം മലയുടെ മുകളിൽ ജ്വലിക്കുന്ന സ്നേഹദീപമായ് എന്നും ജ്വലിക്കും എന്നും സ്നേഹിക്കാൻ മോഹിച്ച അമ്മയുടെ സ്നേഹസങ്കീർത്തനം പോലെ യൂണിറ്റിലെ എല്ലാവരും സ്നേഹത്തിൽ വിളങ്ങട്ടെ എന്നും ഉൽഘാടനപ്രസംഗത്തിൽ അച്ചൻ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഷാജി ജോർജ് നെടുങ്ങാട്ട് അധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ റോയ് ചക്കനാട്ട്,
എസ് എ ബി എസ്
സി. സൂസി , സി. ഫിൽമി , റീജസ് തോമസ്, ദീപ ജോഷി എന്നിവർ പ്രസംഗിച്ചു. തുടർന്ന് യൂണിറ്റിലെ അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.
കുടുംബയൂണിറ്റ് വാർഷികം നടത്തി
