പറവൂർ പെരുമ്പടന്ന എച്ച്.എം.സി റെസിഡൻസ് അസോസിയേഷൻ ഇഫ്ത്താൻ വിരുന്നൊരുക്കി, ഇന്ന് എച്ച് എം.സി നഗറിൽ നടന്ന വിരുന്നിനോടൊപ്പം നാടക കലാവേദി സംസ്ഥാന പുരസ്ക്കാര ജേതാവ് സൈനൻ കെടാമംഗത്തെ ആദരിച്ചു. കേരള ടീച്ചേഴ്സ് ട്രെയ്നിംഗ് മുൻ ഡയറക്ടർ ഡോ. കുഞ്ഞുമുഹമ്മത് പുല വത്ത് ഇഫ്ത്താർ സന്ദേശം നൽകി. ഗവൺമെൻ്റ് ഉത്തരവ് നാടകത്തിൻ്റെ ഗ്രൂപ്പിനെ സൈനൻ കെടാമംഗലം ആദരിച്ചു. ബോബൻ വി.എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗണേശൻ ജി. സ്വാഗതവും അജിത്കുമാർ , നീണ്ടുർ വിജയൻ ലെജു കെ.ഡി. എന്നിവർ പ്രസംഗിച്ചു.
എച്ച്.എം സി റെസിഡൻ്റസ് അസോസിയേഷൻ ഇഫ്ത്താർ വിരുന്നും പുരസ്കാര സമർപ്പണവും നടത്തി
