കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.സനീഷ്‌കുമാറിനെ അനുമോദിച്ചു

വൈക്കം: കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം ബാര്‍ അസോസിയേഷന്‍ അംഗമായ അഡ്വ.എ.സനീഷ്‌കുമാറിന് വൈക്കം ബാര്‍ അസോസിയേഷന്‍ അനുമോദിച്ചു.ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രസിഡന്റ് അഡ്വ.മധു എബ്രഹാമും സെക്രട്ടറി അഡ്വ.എം.ജി രഞ്ജിത്തും ചേര്‍ന്ന് പൊന്നാട അണിയിച്ച് അനുമോദിച്ചു. ജോ.സെക്രട്ടറി അഡ്വ.ആഷിക്ക്, അഭിഭാഷകരായ കെ.ആര്‍ അനില്‍കുമാര്‍, കെ.ജി പ്രദീപന്‍, എന്‍.സി ജോസഫ്, സ്മിതാസോമന്‍, എ.മനാഫ്, കെ.ആര്‍ രഞ്ജിത്ത്, കെ.പി ശിവജി, വി.പി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണംകെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ.എ.സനീഷ്‌കുമാറിനെ വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.മധു എബ്രഹാം അസോസിയേഷന്‍ ഹാളില്‍ പൊന്നാട അണിയിച്ച് അനുമോദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *