ദില്ലി: കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്‍റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.യുഡിഎഫിനായി പതിനാല് ജില്ലകളിലും പ്രചാരണത്തിന് പോകും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരിക്കും. എംഎൽഎമാരുടെ നിലപാട് അറിഞ്ഞശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കും എന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും
