കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്താനിരുന്ന സമരം മാറ്റിവച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാനായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് മാർച്ച് 23ന് നടത്താനിരുന്ന സമരം മാറ്റിവെച്ചത്. കമ്മീഷണര്‍ ഹോട്ടലുകള്‍ക്ക് 20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും, അവയെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നും ഉറപ്പുനൽകി. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടര്‍ വിതരണത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്ന്, പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷൻ നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്താനിരുന്ന സമരം മാറ്റിവച്ചു
