പീരുമേട് : മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ കിൻഡർ ഗാർഡൻ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി നടത്തി. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. അരുൺ മുയൽകല്ലിങ്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുമളി ചക്കുവെള്ളം ജപമാല രാജ്ഞി ഇടവക വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജിനു ആവണിക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി. എൽകെജി യുകെജി വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.. മാസ്റ്റർ കപിൽദേവ് സ്വാഗതവും കുമാരി ദക്ഷാ രാജേഷ് നന്ദിയും അറിയിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ട റാലിക്കും ഗ്രാജുവേഷൻ സെറിമണിക്കും പിടിഎ പ്രസിഡണ്ട് ജോഷിബ ജോസഫ്സ്റ്റാഫ് സെക്രട്ടറി സിജു ജോസഫ്, സരസ്വതി, കെ.ജി അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
കിൻഡർ ഗാർഡൻ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി നടത്തി
