ദോഹ: ഇറാൻ ഖത്തറിനെ ലക്ഷ്യമിട്ട് തിങ്കളാഴ്ച്ച നടത്തിയ രണ്ട് മിസൈൽ ആക്രമണങ്ങളും വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.തുടർച്ചയായി രണ്ട് ആക്രമണങ്ങളാണ് ഇറാൻ നടത്തിയത്. ആദ്യത്തെ ആക്രമണം ഉച്ച തിരിഞ്ഞ് മൂന്നരയോടെയും രണ്ടാമത്തേത് നാലു മണിയോടെയുമായിരുന്നു. തിങ്കളാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിലായി ഖത്തർ നേരിട്ടത് 14 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ്. 13 മിസൈലുകളും എല്ലാ ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ഇറാനിൽ നിന്നാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പൊതുജനം നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ഓർമപ്പെടുത്തി.
ഖത്തറിന് നേർക്ക് തിങ്കളാഴ്ച തുടർച്ചയായി രണ്ട് മിസൈൽ ആക്രമണങ്ങൾ; എല്ലാത്തിനെയും തകർത്ത് ഖത്തറിന്റെ സായുധ സേന
