ബി.ജെ.പി മെഗാ അദാലത്തും ജനസംഗമവും

വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാനത്തെ ജനങ്ങൾക്കു മുന്നിൽ എത്തുന്ന ബി.ജെ.പിയുടെ മുഖ്യ അജണ്ട വികസനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പറവൂരിൽ നടന്ന ബി.ജെ.പി.യുടെ മെഗാ അദാലത്തും ജനസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പ്രസിഡൻ്റ് എം.എ ബ്രഹ്മരാജ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ്, ജില്ലാ പ്രസിഡൻ്റ്മാരായ അഡ്വ. കെ.എസ് ഷൈജു, പി.പി സജീവ്, സംസ്ഥാന അദാലത്ത് ഇൻ ചാർജ് ഗോഗുൽ ഗോപിനാഥ്, സംസ്ഥന സെക്രട്ടറിമാരായ ഡോ. രേണു സുരേഷ്, അഡ്വ. ജിജി ജോസഫ്, പി. ശ്യാംരാജ്, വക്താക്കളായ കെ.പി എസ് ഹരിദാസ്, പി.ആർ ശിവശങ്കരൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് എം.പി ബിനു, ട്വൻ്റി ട്വൻ്റി കേർഡിനേറ്റർ അനീഷ് അശോകൻ, സ്വാഗത സംഘം ചെയർമാൻ കെ.പി രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *