തിരുവമ്പാടിക്കാവിൽ മീനഭരണി മഹോത്സവം

കടുത്തുരുത്തി : അഭീഷ്ടവരദായിനിയും ദേശാധിപതിയുമായ തിരുവമ്പാടിക്കാവിൽ ഭഗവതിയുടെ തിരുവുത്സവവും അശ്വതി പൊങ്കാലയും മാർച്ച് 20, 21,22 തിയതികളിൽ നടക്കും. ഫെബ്രുവരി 10 മുതൽ ആരംഭിച്ച കളമെഴുത്തുംപാട്ട്മാർച്ച് 22 ന് മീനഭരണിയോടെ സമാപിക്കും. വിപുലമായ കലാപരിപാടികളും ഭക്തിനിർഭരമായ ക്ഷേത്ര ചടങ്ങുകളും 20 ന് തുടക്കമാവും.20 ന് രേവതി നാളിൽ രാവിലെ 6 ന് പുരാണ പാരായണം,വൈകിട്ട് 6 ന് താലപ്പൊലിവരവ്,6.30 ന് ദീപാരാധന, കളംപൂജ,7ന് സംഗീതസദസ്സ്വോക്കൽ – സി.കെ.ശശി, 9 ന് തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനാടകം – ശ്രീ കൃഷ്ണഭാരതം. 21 ന് അശ്വതി നാളിൽ രാവിലെ 6 ന് പുരാണ പാരായണം, 7.30 ന്സോപാനസംഗീത ഗാനഗന്ധർവൻ ശ്രീ ഏലൂർ ബിജുവിന്റെ സാന്നിധ്യത്തിൽ കുമാരി ശ്രീദേവി ഹരിമോൻ സോപാന സംഗീതം അരങ്ങേറ്റം കുറിക്കുന്നു.8 ന് പൊങ്കാല ദീപം തെളിയിക്കൽ – തന്ത്രി മുഖ്യൻ ശ്രീ. മനയത്താറ്റ് പ്രകാശൻ നമ്പൂതിരി.8.30 ന് ഭജന, അവതരണം – ഒ.എൻ.രാധാകൃഷ്ണൻ,കാട്ടാമ്പാക്ക്.9.30 ന് സമ്പൂർണ്ണ നാരായണീയ പാരായണം — അമ്പാടി നാരായണീയ സമിതി തിരുവമ്പാടി.11 ന് മഹാപ്രസാദമൂട്ട്.വൈകിട്ട് 5 ന് ദേശതാലപ്പൊലി. 6.30 ന് ദീപാരാധന,കളം പൂജ.7 ന് ഭജൻസ്, അവതരണം – ശ്രീകൃഷ്ണാ ഭജൻസ് തോട്ടയ്ക്കാട് കോട്ടയം.9 ന് തിരുവാതിര – കാവിലമ്മ തിരുവാതിര സംഘം പാഴുത്തുരുത്ത്. 9.30നൃത്തസന്ധ്യ,അവതരണം – കലാക്ഷേത്ര നൃത്തവിദ്യാലയം ബ്രഹ്മമംഗലം. 10.45 ന് മുടിയേറ്റ്,അവതരണം – പുന്നയ്ക്കൽ കുഞ്ഞൻമാരാർ സ്മാരക ഗുരുകുലം ട്രസ്റ്റ്, മുരളീധരൻ മാരാർ, ഗിരിജൻ മാരാർ, തിരുമറയൂർ.22 ന് ഭരണി നാളിൽ 6 ന് പുരാണ പാരായണം.8 ന് നാരായണീയ പാരായണം – ശ്രീകൃഷ്ണ നാരായണീയ സമിതി ഞീഴൂർ.10.30 ന് ദേവീമാഹാത്മ്യ പ്രഭാഷണവും കീർത്തനാർച്ചനയും,അവതരണം – പി.സി.രാജേഷ്.12 ന് കുംഭകുട ഘോഷയാത്ര(വിവിധ സ്ഥലങ്ങളിൽനിന്ന്). വൈകിട്ട് 6.30 ന് ദീപാരാധന, കളംപൂജ.7 ന് പാഠകം,അവതരണം – ശ്രീവത്സം വേണുഗോപാൽ കടുത്തുരുത്തി.8 ന് തിരുവാതിര – ശ്രീകൃഷ്ണ തിരുവാതിര സംഘം ഞീഴൂർ. 8.30 ന് ഫ്യൂഷൻ തിരുവാതിര – നയനിക തിരുവാതിര സംഘം കടുത്തുരുത്തി. 9.30 ന് വിളക്കെഴുന്നള്ളിപ്പ്,മേളം – ക്ഷേത്രകലാകുലപതി തേരോഴി രാമക്കുറുപ്പും സംഘവും. 11.30 ന് ഗരുഡൻതൂക്കം(വിവിധ സ്ഥലങ്ങളിൽനിന്ന്)

Leave a Reply

Your email address will not be published. Required fields are marked *