റംസാൻ നിലാവുംദേവരാജൻ ഓർമ്മ ദിനവും 16 ന്

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേംസി ഗേഴ്‌സ് മാർച്ച് 16 ന് പെരുന്നാൾനിലാവുംദേവരാജൻ ഓർമ്മ ദിനവും ഒരുക്കുന്നു.കരമന നോർത്ത് ശാസ്‌ത്രി നഗറിലെ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങ് പിന്നണി ഗായിക രാധിക നായർ ഉൽഘാടനം ചെയ്യും.സാംസ്ക്കാരിക പ്രവർത്തകൻ ഗോപൻ ശാസ്തമംഗലം ദേവരാജൻ ഓർമ്മ ദിനം പങ്ക്‌വെയ്ക്കും. സംഗീത സംവിധായകൻ ഷംനാദ് ഭാരത് ഈണം നൽകിയ റംസാൻ ഗാനാലാപനം അദ്ദേഹം ആലപിക്കും. ഭാരവാഹികളായ ഡോ: ഗീതാ ഷാനവാസ്, അജിത് കുമാർ, ജയദേവൻ എന്നിവർ പങ്കെടുക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *