പറവൂർ: ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി (മാർച്ച് 8 മുതൽ 14 വരെ) ശ്രീ നാരായണ മെഡിക്കൽ കോളേജ്ലെ നേത്രരോഗ വിഭാഗം മാർച്ച് 13-ന് പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്ലോക്കോമയുടെ നേരത്തെയുള്ള കണ്ടെത്തലിന്റെയും ഫലപ്രദമായ ചികിത്സയുടെയും പ്രാധാന്യം പരിപാടിയിൽ വിശദീകരിച്ചു.ശ്രീ നാരായണ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദ്ര കുമാരി കെ.ആർ. പരിപാടി ഉദ്ഘാടനം ചെയ്തു. കാഴ്ചനഷ്ടത്തിന് ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നായ ഗ്ലോക്കോമയെക്കുറിച്ചുള്ള ബോധവത്കരണവും സ്ഥിരമായ നേത്രപരിശോധനയും അനിവാര്യമാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ ലഫ്. ജനറൽ ഡോ. അജിത് നിലാകണ്ഠൻ പി.വി.എസ്.എം (റി.) മുഖ്യാതിഥിയായി പങ്കെടുത്ത് കാഴ്ച സംരക്ഷണത്തിനുള്ള മുൻകരുതലുകളെക്കുറിച്ച് നിർദേശങ്ങൾ നൽകി.നേത്രരോഗ വിഭാഗം ഹെഡ് ഇൻ-ചാർജ് ഡോ. മീനു സി. ജേക്കബ് ഗ്ലോക്കോമയുടെ അപകടസാധ്യതകൾ, ലക്ഷണങ്ങൾ, സമയബന്ധിത പരിശോധനയുടെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് നടത്തിയ ചോദ്യോത്തര സെഷനിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.പരിപാടിയുടെ ഭാഗമായി ഗ്ലോക്കോമ ബോധവത്കരണ പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച റോള്പ്ലേ പരിപാടി ഗ്ലോക്കോമയുടെ നേരത്തെയുള്ള കണ്ടെത്തലിന്റെയും ചികിത്സയുടെയും പ്രാധാന്യം എടുത്തുകാട്ടി.പ്രൊഫ്. ഡോ. തോമസ് ജെറി (വൈസ് പ്രിൻസിപ്പൽ), ഡോ. മഞ്ജുഷ കെ. (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്), പ്രൊഫ്. ഡോ. ബൈജു സാം ജേക്കബ് (എച്ച്.ഒ.ഡി & പ്രൊഫസർ,ജനറൽ മെഡിസിൻ വിഭാഗം ), ഡോ. സുരേഷ് പി. (പ്രൊഫസർ, ജനറൽ മെഡിസിൻ വിഭാഗം), ലഫ്. കേണൽ അമിത നാസ് (നഴ്സിംഗ് സൂപ്രണ്ട്), ഡോ. ദീപു രാജ് (ഡെപ്യൂട്ടി മാനേജർ – ഔട്ട്‌റീച്ച് & ഡെവലപ്‌മെന്റ്), ബിന്ദു പ്രവീൺ (കോളേജ് അഡ്മിനിസ്ട്രേറ്റർ), അബിത് ഗണേഷ് (ഡെപ്യൂട്ടി മാനേജർ – പ്ലാനിംഗ് & ഡെവലപ്‌മെന്റ്) എന്നിവർ പങ്കെടുത്തു.ഡോ. ആൻസി എ. നന്ദിപ്രസംഗം നടത്തി.വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ഗ്ലോക്കോമയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിൽ പരിപാടി ഫലപ്രദമായി.
ഗ്ലോക്കോമാ വാരാചരണവുമായി ശ്രീ നാരായണ മെഡിക്കൽ കോളേജ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
