പാലം നിർമാണം;കോട്ടയം വഴിയുള്ള എട്ടു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

കോട്ടയം: കോട്ടയം വഴിയുള്ള എട്ടു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം വഴിയുള്ള ട്രെയിൻ റദ്ദാക്കി. ചെങ്ങന്നൂർ-മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം നിർമാണവുമായി ബന്ധപ്പെട്ടാണ് 14, 15 തീയതികളിൽ ട്രെയിനുകളുടെ സർവീസിലെ മാറ്റം. ഇന്നത്തെ കൊല്ലം-എറണാകുളം മെമുവിന്റെ(നമ്പർ 66310) സർവീസ് റദ്ദാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌, ശ്രീഗംഗാനഗർ എക്‌സ്‍പ്രസ്, ബംഗളൂരു എക്‌സ്‍പ്രസ്, മലബാർ എക്‌സ്‍പ്രസ്, രാമേശ്വരം അമൃത എക്‌സ്‍പ്രസ്, മംഗളൂരു എക്‌സ്‍പ്രസ് (നമ്പർ 16347) എന്നിവയും കന്യാകുമാരി-ദീബ്രുഗഡ് വിവേക് എക്‌സ്‍പ്രസ്, തിരുവനന്തപുരം നോർത്ത്-നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‍പ്രസ് എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *