തിരുവനന്തപുരം: ഇ-പോസ് മെഷീനുകളിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം തടസ്സപ്പെട്ടു. രാവിലെ മുതൽ പല റേഷൻ കടകളിലും വിതരണം നടത്താൻ സാധിച്ചില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സർവർ തകരാറാണ് മെഷീനുകൾ പ്രവർത്തിക്കാതിരിക്കാൻ കാരണമായതെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും വകുപ്പ് അറിയിച്ചു.
ഇ-പോസ് മെഷീനുകളിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം തടസ്സപ്പെട്ടു
