കോട്ടയം: ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ ജനറൽ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 പേർക്കാണ് ഇലക്ട്രിക് വീൽചെയറുകൾ നൽകിയത്. ജില്ലാ സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആശാ ജോയ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ഷിബി മത്തായി, സുമ എബി, സിനി മാത്യു, എം.കെ. രാജേഷ്, ആനന്ദ് ബാബു, സെക്രട്ടറി പി.എസ്. ഷിനോ, സാമൂഹികനീതി വകുപ്പ് സീനിയർ സുപ്രണ്ട് സി.എസ്. ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു
