രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മായം കലര്‍ന്ന പാല് കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഏഴ് പേര് രാജമഹേന്ദ്രവരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. ഫെബ്രുവരി 22-നാണ് പ്രദേശത്ത് അസുഖബാധിതരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചത്. ഛര്‍ദ്ദി, വയറുവേദന, മൂത്രതടസ്സം, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളോടെയാണ് പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടത്.കൊരുകൊണ്ട മണ്ഡലത്തിലെ നരസാപുരം ഗ്രാമത്തിലുള്ള വരലക്ഷ്മി മില്‍ക്ക് ഡയറിയില്‍ നിന്ന് വിതരണം ചെയ്ത പാലാണ് വില്ലനായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏകദേശം 106 കുടുംബങ്ങള്‍ക്ക് ഈ ഡയറിയില്‍ നിന്ന് പാല് ലഭിച്ചിരുന്നു.
ആന്ധ്രയിൽ വിഷപ്പാൽ കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു
