കോട്ടയം: ഇന്ത്യയുടെ പ്രമുഖ കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അനന്തപുര പോലീസ് സ്റ്റേഷന് പരിധിയിലെ വാടകവീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം ഉണ്ടായത്.പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ചൊവ്വാഴ്ച വധുവിനെ വീട്ടിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകള്‍ക്കായി അമ്മ പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.തിരികെ എത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ച് അകത്തുകയറി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 17-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
