കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനോടായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാക്കളെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരവും പ്രക്ഷോഭവും നടത്തുമ്പോൾ ആർജ്ജവം വേണം. കൽത്തുറങ്കിൽ കിടക്കേണ്ടിവരും. പറയുമ്പോൾ കാണിക്കുന്ന ആവേശം പോരാ അതിനുള്ള മനസ്സ് വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.