ചേറ്റുവ മുസ്ലിം വെർഫെയർ കമ്മിറ്റി ഖത്തർ നോമ്പ്തുറയും, ജനറൽ ബോഡിയും സംഘടിപ്പിച്ചു

ദോഹ: ചേറ്റുവ മുസ്ലിം വെർഫെയർ കമ്മിറ്റി ഖത്തർ നോമ്പ്തുറയും, ജനറൽ ബോഡിയും സംഘടിപ്പിച്ചു.ഖത്തറിലെ ഏഷ്യൻ ടൗണിലുള്ള സെഞ്ച്വറി റെസ്റ്റോറൻ്റിൽ നടന്ന ജനറൽ ബോഡി യോഗം എം.എച്ച് റഷീദിൻ്റെ പ്രാർഥനയോടെ ആരംഭിക്കുകയും, ജനറൽ സെക്രട്ടറി ബി എം ടി നിഷാദ് സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസിഡണ്ട് ബഷീർ ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. സംഘടയുടെ മുതിർന്ന അംഗവും ഉപദേശക സമിതി അംഗവുമായ ഇഖ്ബാൽ ചേറ്റുവ യോഗം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി 2023-2026 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ റാഹിദ് ഇബ്രാഹിം അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ ചർച്ച നടത്തുകയും ജനറൽ ബോഡി ഐക്യകണ്ഠേനെ അംഗീകരിക്കുകയും ചെയ്തു.തുടർന്നുള്ള ചർച്ചയിൽ ഇസ്മായിൽ ഹസ്സൻ വരിസംഖ്യ കൃത്യമായി പിരിക്കുകയും അതിലൂടെ സംഘടനയുടെ കൂടുതൽ ആസ്ഥി ഫണ്ട് കണ്ടെത്താനുള്ള ശ്രമം നടത്തണമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് പഴയ കമ്മിറ്റിയെ പിരിച്ചുവിടാനും പുതിയ കമ്മിറ്റി രൂപീകരണത്തിനുമായി ഇഖ്ബാൽ ചേറ്റുവ, സമീർ കലന്തൻ, വസീർ അബ്ദുൾ റൗഫ് എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തുപ്രസിഡണ്ട് : ബഷീർ ചേറ്റുവ, ജനറൽ സെക്രട്ടറി: നിഷാദ് ബിഎംടി, ട്രഷറർ: റാഹിദ് ഇബ്രാഹിം. വൈസ് പ്രസിഡണ്ടുമാർ: താഹിർ ബാബു, ബഷീർ പി.ടി, സുഹൈൽ ബാബു.സെക്രട്ടറിമാരായി: ഷാഫി ഹംസ, സുൽഫീക്കർ പടിയത്ത്, സെയ്ഫുദ്ധീൻ.ഉപദേശക സമിതി അംഗങ്ങളായി: സുലൈമാൻ സേട്ട്, ഇക്ബാൽ ബി.എം.ടി എന്നിവരെ കമ്മിറ്റി ഭാരവാഹികളായുംനൗഷാദ് ചേറ്റുവ, ഷാഫി അബ്ദു, റഷീദ് എം.എച്ച്, റഷീദ് പി.എസ്, സിദ്ധീഖ് പി.എസ്, അജ്മൽ റോഷൻ, വസീർ അബ്ദു റൗഫ്, സമീർ കലന്തൻ എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.ദീർഘകാലം സംഘടന പ്രവർത്തനം നടത്തുകയും തുടർന്ന് നാട്ടിൽ സ്ഥിരതാമസമാക്കിയെങ്കിലും കമ്മിറ്റിയുമായി ചേർന്ന് നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന അഖ്ബർ ചേറ്റുവ, ബിഎംടി റൗഫ് എന്നിവരെ തുടർന്നും നാട്ടിലെ പ്രതിനിധികളായി ഉൾപ്പെടുത്തുകയും ചെയ്തു. കമ്മിറ്റി അംഗം താഹിർ ബാബു നന്ദി രേഖപ്പെടുത്തി യോഗം പിരിയുകയും നോമ്പ് തുറയും ഭക്ഷണവും കഴിച്ച് സഹോദര്യവും, സ്നേഹവും പങ്ക് വെച്ച് എല്ലാവരും പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *