വൈക്കം : സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയായുടെ വാർഷിക സമ്മേളനം ബഹുമാനപ്പെട്ട വൈക്കം മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ദുൾ സലാം റാവുത്തർ നിർവഹിച്ചു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രത്തിൽ വച്ച് മാർച്ച് 8 ന് നടന്ന പരിപാടിയിൽ വൈക്കം ഏരിയായിലെ മികച്ച സംരംഭകയായ ഡോ മാലു മഹീന്ദ്രൻ , ഉന്നതവിജയം നേടിയ ഡോ ലക്ഷ്മി വിശ്വനാഥ് എന്നിവരെ അനുമോദിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് , ഡോ ദീപ്തി പിവി പി സി ഓ ഡിയെ പറ്റി ബോധവൽകരണക്ലാസ് എടുത്തു. ഡോ ആര്യലക്ഷ്മി, ഡോ നന്ദകുമാർ , ഡോ അനിൽകുമാർ വി വി , ഡോ രാജഹംസ് ശശി, ഡോ പ്രഹ്ളാദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ വിദ്യ വിജിത് ( പ്രസിഡന്റ് ), ഡോ ധീരജ് ( സെക്രട്ടറി), ഡോ ഹരിത ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ : ഏരിയ സമ്മേളനം
