ഡൽഹി മെട്രോയുടെ പുതിയ പാതകൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ഡല്‍ഹി: തലസ്ഥാന നഗരിയുടെ ഗതാഗത മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി മെട്രോയുടെ രണ്ട് പുതിയ പാതകള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം, മെട്രോ അഞ്ചാം ഘട്ടത്തിലെ പുതിയ പദ്ധതികള്‍ ഉള്‍പ്പെടെ 18,300 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. ഡല്‍ഹിയിലെ നിരങ്കാരി മണ്ഡലിന് മുന്നിലുള്ള ഡി.ഡി.എ ഉത്സവ് സ്ഥലിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *