ദോഹ: ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിന്റെ നാല് യൂറോ ഫൈറ്റർ ടൈഫൂൺ യുദ്ധവിമാനങ്ങൾ ഖത്തറിലെത്തി. റോയൽ എയർ ഫോഴ്‌സ് ആസ്ഥാനത്ത് നിന്നാണ് വിമാനങ്ങൾ എത്തിയത്. മിഡിൽ ഈസ്റ്റിൽ ബ്രിട്ടീഷ് വ്യോമസാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഖത്തറിലുള്ള യുകെയുടെ ടൈഫൂൺ സേനയുമായി ചേർന്നായിരിക്കും ഈ വിമാനങ്ങളുടെ പ്രവർത്തനം. കൂടാതെ 12 സ്ക്വാഡ്രനും ഖത്തർ അമീരി വ്യോമസേനയിൽ ടൈഫൂൺ സ്ക്വാഡ്രണുമായി ചേർന്ന് പ്രവർത്തിക്കും.യൂറോ ഫൈറ്റർ ടൈഫൂൺ യുദ്ധവിമാനങ്ങൾ റോയൽ എയർ ഫോഴ്‌സിന്റെ പ്രധാന മൾട്ടി-റോൾ യുദ്ധവിമാനമാണ്. എയർ പോളിസിങ് , വ്യോമ പ്രതിരോധം, കൃത്യതയാർന്ന ആക്രമണ ദൗത്യങ്ങൾ എന്നിവ നടത്താൻ ശേഷിയുള്ളതാണ് ഇത്.
ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിന്റെ നാല് ടൈഫൂൺ യുദ്ധവിമാനങ്ങൾ ഖത്തറിലെത്തി
