ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 53കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 53കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില്‍ അലി ആണ് മരിച്ചത്.കുട്ടമശേരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *