റോഡ് യാഥാർത്ഥ്യമാക്കി പഞ്ചായത്ത് കൈയടിച്ച് ഗ്രാമവാസികൾ

വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്ത് ഏഴാം വാർഡ് പാമ്പുരുളേൽ മലയിലെ കുടുംബങ്ങൾക്ക് ഒരു സ്വപ്നമായിരുന്നു വഴിനടക്കാൻ ഒരു റോഡ്. 46 വർഷമായി റോഡിനായി ഇവർ കാത്തിരിക്കുകയായിരുന്നു. ഇതിനു വേണ്ടി ഇവർ മുട്ടാത്ത വാതിലുുകളുമില്ല. മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിഷയം സജീവമായി നാട്ടുകാർ ഉയർത്തിയതോടെ കാര്യങ്ങൾക്ക് ശുഭ പരിവേഷം ലഭിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ജോൺ തറപ്പേൽ വെല്ലുവിളി ഏറ്റെടുത്തു.തിരഞ്ഞെടുപ്പിൽ വിജയിച്ച ജോൺ തറപ്പേൽ വാക്കുപാലിച്ചു. നാലര പതിറ്റാണ്ടായി വഴിയില്ലാതെ ദുരിതജീവിതം നയിച്ച പാമ്പുരുളേൽ പ്രദേശത്തെ 12 കുടുംബങ്ങൾക്ക് വഴി വെട്ടി നൽകി.ചോദിച്ചത് ഓട്ടോറിക്ഷ വരുന്ന വഴിയാണെങ്കിൽ ഇന്ന് ടിപ്പർ ഇതിലൂടെ കയറി വരും. പൊതി-ഓലിക്കുഴി റോഡിൽനിന്നും 450 മീറ്റർ മുകളിലേക്ക് നടവഴി മാത്രമാണ് 12 കുടുംബങ്ങൾക്കുണ്ടായിരുന്നത്. രോഗിയായ ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകണ മെങ്കിൽ കസേരയിൽ ചുമന്ന് അരക്കിലോമീറ്റർ ദൂരെയുള്ള പ്രധാന വഴിയിൽ എത്തണം. ഇവരുടെ നടവഴിയുടെ ഇരുവശമുള്ള ഭൂവുടമകളുമായി ജോൺ തറപ്പേൽ സംസാരിച്ചാണ് വഴിവെട്ടാനുള്ള നീക്കം നടത്തിയത്. അവരുടെ സമ്മതത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പദ്ധതി പണം വിനിയോഗിക്കാതെ ജനകീയമായി റോഡ് ഉണ്ടാക്കുകയായിരുന്നു.ഇത് കൂട്ടായ്മയുടെ വിജയമാണെന്നുംപാമ്പുരുളേൽ മലയിലെ കുടുംബ ങ്ങളുടെ ദുരിതം നേരിട്ടറിഞ്ഞതിനാലുമാണ് ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നത്. വഴിയെന്നത് അവരുടെ ജീവിതാഭിലാഷമായിരുന്നു. വസ്തു ഉടമകളും പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരുമെല്ലാം സഹകരിച്ചു. കൂട്ടായ്മയുടെ വിജയമാണ് വഴിയുണ്ടാകാൻ കാരണമെന്ന് പ്രസിഡൻ്റ് ജോസ് വേലിക്കകവും മെമ്പർജോൺ തറപ്പേലും പറഞ്ഞു.പടം – റോഡ്തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 7 -ാം വാർഡിലെ റോഡ് നിർമ്മാണം

Leave a Reply

Your email address will not be published. Required fields are marked *