ടൊറന്റോ: കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗലയിലെ ത്യാമഗോണ്ട്ലു സ്വദേശിയായ 37കാരൻ ചന്ദൻ കുമാർ ആണ് ടൊറന്റോയിൽ കൊല്ലപ്പെട്ടത്.ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ റെക്സാഡേൽ ബോളിവാർഡിലെ ദേശീയപാത 27 ലുള്ള ഒരു ഷോപ്പിംഗ് മാളിന്റെ പാർക്കിംഗിൽ വെച്ച് അജ്ഞാതർ നടത്തിയ വെടിവെപ്പിലാണ് ചന്ദൻ കുമാറിന് ദാരുണാന്ത്യം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു
