കേന്ദ്ര ഗവൺമെന്റിന്റെ MSME മന്ത്രാലയത്തിന്റെ ധനസഹായത്തോടെ തിരുവനന്തപുരം വെള്ളായണി കാർഷികകോളേജിലെ ദക്ഷിണ മേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ കീഴിൽ വരുന്ന അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽ “തേനീച്ചവളർത്തൽ” എന്ന വിഷയത്തിൽ 2026 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന ആറാഴ്ച്ചത്തെസൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.ശാസ്ത്രീയമായ തേനീച്ച വളർത്തൽ, തേനീച്ച കൂട്ടിൽ നിന്നും ലഭിക്കുന്ന തേൻ,മെഴുക് എന്നിവയുടെ സംസ്ക്കരണവും, മൂല്യവർദ്ധനവും വിപണനവും,ശാസ്ത്രീയമായ തേനീച്ച വളർത്തലിലൂടെ സുസ്ഥിരമായ വരുമാന മാർഗ്ഗം ഉണ്ടാക്കുക, ചെറുതേനീച്ച വളർത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളിൽ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. തേനീച്ചകർഷകർക്കും തേനീച്ച കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കുംശാസ്ത്രീയ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരംപ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യം അപേക്ഷിക്കുന്ന 25 പേർക്കാണ്തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. ഉച്ചഭക്ഷണം, താമസം, യാത്രാബത്ത എന്നിവ ഉണ്ടായിരിക്കുന്നതല്ല. താൽപര്യമുള്ളവർ 9744660642 എന്ന ഫോൺ നമ്പറിൽ പേര്രജിസ്റ്റർ ചെയ്യേണ്ടതാണ്. വിളിക്കേണ്ട സമയം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
Related Posts
കോഴിക്കോട് : പ്രൈഡ് ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 12 മത് വാർഷിക പൊതു യോഗം കോഴിക്കോട് മറീന കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു. കേന്ദ്ര ജല…
കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി
കോതമംഗലം. എറണാകുളം കോതമംഗലത്ത് കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വർഗീസിന്റെ വീട്ടിലേ കിണറ്റിൽ ശനിയാഴ്ച രാത്രിയാണ് ആന വീണത്.കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി . രക്ഷപ്പെട്ട ഉടനെ തന്നെ…
വായന മാസാചാരണ സമാപനവും പ്രമുഖ വ്യക്തികള്‍ക്ക് ആദരവും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണവും നടത്തി
കോതമംഗലം: മഹാത്മാഗാന്ധി എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ വായന മാസാചാരണ സമാപനവും പ്രമുഖ വ്യക്തികള്‍ക്ക് ആദരവും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണവും നടത്തി. പോത്താനിക്കാട് റൂറല്‍ സഹകരണ…
