തിരുവനന്തപുരം :മാധ്യമ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ പരിഷ്കരിക്കണമെന്നും ഉമ്മൻ ചാണ്ടി സർക്കരിന്റെ കാലത്ത് മാധ്യമ പ്രവർത്തകർക്കായി മാറ്റിവെച്ച 4 കോടി ചെലവിട്ട് സംസ്ഥാനത്ത് മാധ്യമ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപെട്ടു. പേട്ട യങ് സ്റ്റേഴ്സ് ക്ലബ് ഹാളിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എ പി ജിനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പോളി വടക്കൻ അദ്ധ്യക്ഷനായിരുന്നു.രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തികരിച്ച സുമേഷ്കൃഷ്ണനെ യോഗം അഭിനന്ദിച്ചു.രജിസ്ട്രേഷൻ നടപടികൾക്കായി 7 പേരെയാണ് ചുമതലപെടുത്തിയത്. 7 പേരും തങ്ങൾ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായുള്ള സർക്കാർ ഗസ്റ്റ്ഡ് ഓഫിസരുടെ സാക്ഷ്യപത്രപ്രകാരം അപേക്ഷിച്ച.തനുസരിച്ചും മറ്റു നടപടിക്രമങ്ങൾ ശരിയാംവിധം സമർപ്പിച്ചതിനാലുമാണ് രജിസ്ട്രേഷൻ നടപടികൾ വേഗം പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും മറ്റു എഴുത്തുകുത്തുകൾ പൂർത്തിയാക്കുവാനും ലേബർ ഓഫീസിൽ പോയി നിർദ്ധിഷ്ട ഫോമുകളും മറ്റും വാങ്ങികൊണ്ടുവന്നു അവ പൂരിപ്പിക്കുവാനും ആദ്യം സംസ്ഥാന സെക്രട്ടറി അബുവും പിന്നീട് എല്ലാ ദിവസവും ലേബർ ഓഫീസിൽ നടപടികൾ വേഗത്തിലാക്കുവാൻ സുമേഷ്കൃഷ്ണനും സഹകരിച്ചതായി പ്രസിഡന്റ് പറഞ്ഞു.മെമ്പർ ഷിപ്പ് ക്യാമ്പയിൻ നടത്തി ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുന്നതോടൊപ്പം അതത് ജില്ലാ കമ്മിറ്റികളുടെ കിഴിൽ 3 അംഗ സ്ക്രൂട്ടിനിങ് കമ്മിറ്റിയും അച്ചടക്ക സമിതിയും രൂപീകരിക്കുവാനും 3 മാസത്തെ നിരീക്ഷണത്തിന് ശേഷം അംഗത്വം നൽകുന്ന ചുമതല സ്റ്റേറ്റ് കമ്മിറ്റിയിൽ നിക്ഷിപ്തമാക്കുവാനും തീരുമാനിച്ചു.ഈ maas 18ന് എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ ചേരുവാനും സംസ്ഥാന എക്സിക്യുട്ടിവിൽ നിന്നും കഴിയുന്നവർ യോഗത്തിൽ പങ്കെടുക്കുവാനും തീരുമാനിച്ചു. യോഗത്തിൽ വിപിൻ പുത്തുരത്തു (വൈസ് പ്രസിഡന്റ് )ശ്രീലക്ഷ്മി ശരൺ (ട്രഷറര് )രാജൻ വി പൊഴിയൂർ, സുമേഷ് കൃഷ്ണൻ, അനിൽ രാഘവൻ,ഷീബ സൂര്യ, അബൂബക്കർ, സജീവ് ഗോപാലകൃഷ്ണൻ, മനു, വിൻസെന്റ് എന്നിവർ പങ്കെടുത്തു
